Kerala

മുട്ടാര്‍ പുഴയില്‍ ബാലിക വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവം:അന്വേഷണം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പോലിസ്

കുട്ടിയുടെ അച്ഛന്‍ സനു മോഹനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കടന്നുപോയത് സനുവിന്റെ വാഹനമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അതില്‍ അദ്ദേഹം ഉണ്ടായിരുന്നുവോയെന്ന് കൃത്യമാക്കാനായിട്ടില്ലെന്നും ഡിസിപി പറഞ്ഞു. സനു മോഹന്റെ സാമ്പത്തിക ഇടപാട്, കുടുംബ പശ്ചാത്തലം, ഇതരസംസ്ഥാന ബന്ധം എന്നിവ അന്വേഷിക്കും

മുട്ടാര്‍ പുഴയില്‍ ബാലിക വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവം:അന്വേഷണം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പോലിസ്
X

കൊച്ചി: എറണാകുളം മുട്ടാര്‍ പുഴയില്‍ ബാലിക വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി എറണാകുളം ഡിസിപി ഐശ്വര്യ ദോംഗ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ സനു മോഹനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.

വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കടന്നുപോയത് സനുവിന്റെ വാഹനമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അതില്‍ അദ്ദേഹം ഉണ്ടായിരുന്നുവോയെന്ന് കൃത്യമാക്കാനായിട്ടില്ലെന്നും ഡിസിപി പറഞ്ഞു. സനു മോഹന്റെ സാമ്പത്തിക ഇടപാട്, കുടുംബ പശ്ചാത്തലം, ഇതരസംസ്ഥാന ബന്ധം എന്നിവ അന്വേഷിക്കും. സനുവിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ സാമ്പത്തിക കേസുകളുള്ളതായാണ് സൂചന.

ഇയാളുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പൂനെ പോലിസില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ ടീമാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു ടീം തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്. എറണാകുളം ഗോശ്രീ പാലത്തിന് സമീപം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം സനു മോഹന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ഡിസിപി പറഞ്ഞു.

Next Story

RELATED STORIES

Share it