Kerala

പോലിസിനു വീഴ്ച പറ്റിയിട്ടില്ല; ഡിജിപിയെ തള്ളി മുഖ്യമന്ത്രി

വലിയതോതില്‍ പ്രകോപനം സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇതിനെതിരായി സമൂഹം ഒറ്റക്കെട്ടായി അപലപിക്കണം.

പോലിസിനു വീഴ്ച പറ്റിയിട്ടില്ല; ഡിജിപിയെ തള്ളി മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിന അക്രമങ്ങള്‍ നേരിടുന്നതില്‍ പോലിസിനെ പിന്തുണച്ചും ഡിജിപിയെ തള്ളിയും മുഖ്യമന്ത്രി രംഗത്ത്. സംസ്ഥാനത്ത് സംഘപരിവാര്‍ നടത്തിവരുന്ന അക്രമങ്ങള്‍ നേരിടുന്നതില്‍ പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് സംഘപരിവാറിന്റെ ശ്രമം. അക്രമം അഴിച്ചുവിട്ട് ജനങ്ങളില്‍ ഭീതി പടര്‍ത്തുകയാണ് ഇവര്‍. ഇത്തരം നീക്കങ്ങള്‍ ഒരുകാരണവശാലും അനുവദിക്കില്ല. അക്രമങ്ങളെ കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വലിയതോതില്‍ പ്രകോപനം സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇതിനെതിരായി സമൂഹം ഒറ്റക്കെട്ടായി അപലപിക്കണം.എന്നാല്‍, നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ രാഷ്ട്രീയ താല്‍പര്യം മുതലെടുത്ത് ഇത്തരം അതിക്രമങ്ങളെ അപലപിക്കാന്‍ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമികളെ തടയുന്നതിലും സുരക്ഷയൊരുക്കുന്നതിലും പോലിസിന് വീഴ്ച നേരിട്ടതായി വ്യാപകപരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലിസ് മേധാവികളെ വിമര്‍ശിച്ചിരുന്നു.ഇന്നലെ പോലിസ് നടപടികളില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ആഭ്യന്തര വകുപ്പും അതൃപ്തി അറിയിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.



Next Story

RELATED STORIES

Share it