എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി; ഇടതുപക്ഷം വന്‍ വിജയം നേടുമെന്നു മുഖ്യമന്ത്രി

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി; ഇടതുപക്ഷം വന്‍ വിജയം നേടുമെന്നു  മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ . കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എക്‌സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രം മുന്‍പുണ്ടായിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.

2004ല്‍ എന്‍ഡിഎ വരും എന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ഫലം വന്നപ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിപ്പോയി. ഈ പ്രവചനങ്ങളല്ലാം ഊഹങ്ങളാണന്നും ഒരു ഊഹത്തെപ്പറ്റി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്നും 23 വരെ കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top