Kerala

സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ മുഖ്യാതിഥി പോക്സോ കേസ് പ്രതി; വിശദീകരണം തേടി മന്ത്രി

സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ മുഖ്യാതിഥി പോക്സോ കേസ് പ്രതി; വിശദീകരണം തേടി മന്ത്രി
X

തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ വ്ലോഗര്‍ മുകേഷ് എം നായരെ( സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ മുഖ്യാതിഥിയാക്കിയ സ്‌കൂള്‍ നടപടി വിവാദത്തില്‍. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രവേശനോല്‍സവത്തിലാണ് മുകേഷ് നായര്‍ പങ്കെടുത്തത്. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി. അടിയന്തരമായി വിഷയം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നെന്നും സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് മുകേഷ് നായരെ മുഖ്യാതിഥിയായി എത്തിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. പോക്സോ കോടതിയില്‍നിന്ന് ഉപാധികളോടെ ജാമ്യത്തിലാണ് ഇയാള്‍.




Next Story

RELATED STORIES

Share it