Kerala

ലൈഫ് മിഷൻ പദ്ധതിയിലും കമ്മീഷൻ: അഴിമതിയിൽ മുഖ്യമന്ത്രിക്കും പങ്ക്; സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

പി​ണ​റാ​യി എ​ണ്ണി എ​ണ്ണി പ​റ​ഞ്ഞാ​ൽ എ​ണ്ണി എ​ണ്ണി മ​റു​പ​ടി​ പ​റ​യും. അ​ന്തം വി​ട്ട പ്ര​തി എ​ന്തും ചെ​യ്യുമെന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയിലും കമ്മീഷൻ: അഴിമതിയിൽ മുഖ്യമന്ത്രിക്കും പങ്ക്; സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല
X

തി​രു​വ​ന​ന്ത​പു​രം: പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് നി​ർ​മി​ക്കാ​നു​ള്ള ലൈഫ് മിഷൻ പ​ദ്ധ​തി​യി​ലും ക​മ്മീ​ഷ​ൻ വാ​ങ്ങി​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തിയിൽ വ​ൻ‌ അ​ഴി​മ​തി​യാ​ണെ​ന്നും അ​തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​ങ്കു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ ലൈ​ഫ് മി​ഷ​നി​ൽ ഒ​ന്നും ന​ട​ക്കി​ല്ല. വി​വാ​ദ സ്ത്രീ​ക്ക് ഒ​രു കോ​ടി രൂ​പ​വ​രെ ക​മ്മീ​ഷ​ൻ പ​റ്റാ​നു​ള്ള അ​വ​സ​രം എ​ങ്ങ​നെ​യാ​ണ് ഉ​ണ്ടാ​യ​ത്. എ​ല്ലാ വാ​ർ‌​ത്താ സ​മ്മേ​ള​ന​ങ്ങ​ളി​ലും മു​ൻ മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ഷേ​പി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം. ത​ല​നാ​രി​ഴ കീ​റി പ​രി​ശോ​ധി​ച്ചി​ട്ടും ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ ഒ​രു പെ​റ്റി കേ​സ് എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞോ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

പി​ണ​റാ​യി എ​ണ്ണി എ​ണ്ണി പ​റ​ഞ്ഞാ​ൽ എ​ണ്ണി എ​ണ്ണി മ​റു​പ​ടി​ പ​റ​യും. അ​ന്തം വി​ട്ട പ്ര​തി എ​ന്തും ചെ​യ്യുമെന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. രാ​ജ​മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബം​ഗ​ങ്ങ​ൾ​ക്കും 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​യ​ങ്ങ​ൾ​ക്ക് പ​ക​രം ഒ​രു ബെ​ഡ് റൂം ​വീ​ടു​ക​ൾ വ​ച്ച് ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.

Next Story

RELATED STORIES

Share it