എസ്എസ്എൽസി ഗ്രേസ് മാർക്ക്: അപേക്ഷാസ്ഥിതി ഓൺലൈനായി പരിശോധിക്കാം
ഏപ്രിൽ 23ന് മുൻപ് ഗ്രേസ്മാർക്ക് അപേക്ഷകളുടെ അപ്രൂവൽ പൂർത്തീകരിക്കും. അതിനുശേഷം യാതൊരുവിധ ഉൾപ്പെടുത്തലുകളും/ തിരുത്തലുകളും അനുവദിക്കില്ലെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
തിരുവനന്തപുരം: 2019 മാർച്ച് എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇമ്പയേർഡ്), റ്റിഎച്ച്എസ്എൽസി (ഹിയറിങ് ഇമ്പയേർഡ്) പരീക്ഷയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ ഗ്രേസ്മാർക്കിന് അർഹതയുളളവരുടെ അപേക്ഷയുടെ സ്ഥിതി ഓൺലൈനായി അറിയാം.
എസ്എസ്എൽസി വിദ്യാർത്ഥികൾ https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും റ്റിഎച്ച്എസ്എൽസി വിദ്യാർത്ഥികൾ www.thslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും എസ്എസ്എൽസി (ഹിയറിങ് ഇമ്പയേർഡ്) വിദ്യാർത്ഥികൾ www.sslchiexam.kerala.gov.in/thslchi_2019 എന്ന വെബ്‌സൈറ്റിലും "GRACE MARK APPLICATION STATUS" എന്ന ലിങ്കിലൂടെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും പരിശോധിക്കാം. ലിങ്കിൽ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകിയാൽ അപേക്ഷയുടെ സ്ഥിതി അറിയാം.
ഇതുവരെയും അപ്രൂവ് ചെയ്യാത്ത അപേക്ഷകളുടെ സ്ഥിതി അതത് സ്‌കൂൾ ഹെഡ്മാസ്റ്റർമാർ മുഖാന്തരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. നിരസിച്ച അപേക്ഷകൾ പോരായ്മ പരിഹരിച്ച് സ്‌കൂൾ അധികൃതർക്ക് പുന:സമർപ്പിക്കാം. ഏപ്രിൽ 23ന് മുൻപ് ഗ്രേസ്മാർക്ക് അപേക്ഷകളുടെ അപ്രൂവൽ പൂർത്തീകരിക്കും. അതിനുശേഷം യാതൊരുവിധ ഉൾപ്പെടുത്തലുകളും/ തിരുത്തലുകളും അനുവദിക്കില്ലെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT