Kerala

കെഎസ്ഇബിയിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് ചെയർമാൻ

വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു. തിരക്കില്‍ തയ്യാറാക്കിയ കുറിപ്പില്‍ ചില പിശക് പറ്റിയെന്നും ബി അശോക് കെഎസ്ഇബി ഔദ്യോ​ഗിക ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.

കെഎസ്ഇബിയിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് ചെയർമാൻ
X

തിരുവനന്തപുരം: കെഎസ്ഇബിയിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് ചെയർമാൻ ഡോ. ബി അശോക് ഫെബ്രുവരി 14 ലെ ഫേസ്ബുക്ക് കുറിപ്പാണ് കെഎസ്ഇബി ചെയര്‍മാൻ പിൻവലിച്ചത്.

താൻ ഉന്നയിച്ച കാര്യങ്ങളില്‍ പിശകുണ്ടായെന്ന് കെഎസ്ഇബി ചെയര്‍മാൻ പറയുന്നു. വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു. തിരക്കില്‍ തയ്യാറാക്കിയ കുറിപ്പില്‍ ചില പിശക് പറ്റിയെന്നും ബി അശോക് കെഎസ്ഇബി ഔദ്യോ​ഗിക ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെസ്ഇബിയുടെ ഭൂമി പാട്ടത്തിന് നല്‍കിയതിലെ ക്രമക്കേടും ജീവനക്കാരുടെ സംഘടനകള്‍ക്കെതിരായ ആരോപണങ്ങളും കുറിപ്പില്‍ ഉണ്ടായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...

ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കുറിപ്പ്

ഫെബ്രുവരി 14 ലെ എന്റെ ഫേസ്ബുക്ക് പ്രതികരണം, ഉന്നയിച്ച വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ച സാഹചര്യത്തിലും തിരക്കിൽ തയ്യാർ ചെയ്ത കുറിപ്പിൽ ചില പിശകുകളുള്ളതിനാലും പിൻവലിക്കുന്നു.

ഡോ. ബി അശോക് ഐഎഎസ്

Next Story

RELATED STORIES

Share it