Kerala

പൊതിച്ച നാളികേരത്തിന് പുതുക്കിയ താങ്ങുവില പ്രഖ്യാപിച്ചു

മൂപ്പെത്തിയ പൊതിച്ച നാളികേരത്തിന് ക്വിന്റലിന് 2700 രൂപയാണ് പുതുക്കിയ വില. 2019 സീസണിൽ ഇത് ക്വിന്റലിന് 2571 രൂപയായിരുന്നു.

പൊതിച്ച നാളികേരത്തിന് പുതുക്കിയ താങ്ങുവില പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: പൊതിച്ച നാളികേരത്തിന് കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ താങ്ങുവില പ്രഖ്യാപിച്ചു. മൂപ്പെത്തിയ പൊതിച്ച നാളികേരത്തിന് ക്വിന്റലിന് 2700 രൂപയാണ് പുതുക്കിയ വില. 2019 സീസണിൽ ഇത് ക്വിന്റലിന് 2571 രൂപയായിരുന്നു.

കഴിഞ്ഞ സീസണിനേക്കാൾ 5.02 ശതമാനം വർദ്ധനയാണിത്. ഏതുതരം വിള കൃഷി ചെയ്യുന്ന കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നൽകുമെന്ന്, താങ്ങുവില പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്രകൃഷി- കർഷകക്ഷേമ മന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. താങ്ങുവില കൂട്ടിയത് നാളികേര സംഭരണം വർദ്ധിപ്പിക്കുന്നതിനൊപ്പം ദശലക്ഷക്കണക്കിന് ചെറുകിട നാളികേര കർഷകർക്ക് മികച്ച വില ലഭിക്കുന്നതിനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it