സംസ്ഥാനത്ത് സിമന്റ് വില ഉടന്‍ കുറയില്ല
സിമന്റ് കമ്പനികളുടേയും ഡീലര്‍മാരുടേയും പ്രതിനിധികളുടെ യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തെങ്കിലും സിമന്റ് വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വില ഉടന്‍ കുറയില്ല. സിമന്റ് കമ്പനികളുടേയും ഡീലര്‍മാരുടേയും പ്രതിനിധികളുടെ യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തെങ്കിലും സിമന്റ് വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായില്ല. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ സിമന്റ് കമ്പനികളുടേയും ഡീലര്‍മാരുടയും യോഗം വിളിച്ചുചേര്‍ത്തത്.
വില കുറക്കുന്ന കാര്യത്തില്‍ തങ്ങളുടെ തലത്തില്‍ തീരുമാനമെടുക്കാനാകില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത കമ്പനി പ്രതിനിധികള്‍ അറിയിച്ചു. സിമന്റ് കമ്പനികളുടെ ധാര്‍ഷ്ട്യം തുടരുകയാണെന്ന് ചെറുകിട വ്യപാരികള്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പങ്കെടുത്തു. ഒരു മാസത്തിനുള്ളില്‍ സിമന്റ് വില കുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
കമ്പനികളുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ റഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ 400 രൂപ മുതല്‍ 450 രൂപവരെയാണ് നിലവില്‍ സിമന്റ് വില. എന്നാല്‍ തമിഴ്നാട്ടില്‍ സിമന്റ് വില 300 രൂപയില്‍ കുറവാണ്. കുതിച്ചുയരുന്ന സിമന്റ് വില സാധാരണക്കാരന് താങ്ങാവുന്നതിലും ഏറെയാണ്. വ്യവസായമേഖലയിലും സിമന്റ് വില വര്‍ധനവ് വന്‍പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
RELATED STORIES
ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ മുസ്ലിം സംഘടനകള്‍...
29 March 2023 4:47 PM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMT