സിബിഐ ഡയറക്ടര്‍: ബെഹ്‌റയും ഋഷിരാജ് സിങും സാധ്യതാ പട്ടികയില്‍?
1983-85 കാലത്ത് ഐപിഎസ് പൂര്‍ത്തിയാക്കിയവരില്‍ നിന്നാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നത്. കേന്ദ്രസര്‍വീല്‍ പ്രവര്‍ത്തിച്ച ഡിജിപി റാങ്കിലുള്ള ഇരുപതിലേറെ ഓഫീസര്‍മാര്‍ ഈ പദവിക്ക് യോഗ്യരാണ്. മുന്‍ഗണന, ആത്മാര്‍ഥത, ഏജന്‍സിയിലുള്ള മുന്‍പരിചയം, മറ്റ് സര്‍വീസ് റെക്കോര്‍ഡുകള്‍ എന്നിവയാണ് മുഖ്യമായും പരിഗണിക്കുക.

തിരുവനന്തപുരം: സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള കേന്ദ്രത്തിന്റെ സാധ്യത പട്ടികയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങും ഉള്‍പ്പെട്ടതായി സൂചന. ഡയറക്ടര്‍ പദവിയിലേക്ക് കേന്ദ്രം മുന്‍ഗണന നല്‍കിയിരുന്ന രാകേഷ് അസ്താന കൈക്കൂലി കേസില്‍ അകപ്പെട്ടതോടെ ഉടനെയൊന്നും അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ല. അസം- മേഘാലയ കേഡറിലെ എന്‍ഐഎ തലവന്‍ യോഗേഷ് ചന്ദര്‍മോദി, യുപി കേഡറിലെ അതിര്‍ത്തി സംരക്ഷണസേന തലവന്‍ രജനികാന്ത് മിശ്ര എന്നിവരാണ് പട്ടികയില്‍ മുന്നിലുള്ളത്.
1983-85 കാലത്ത് ഐപിഎസ് പൂര്‍ത്തിയാക്കിയവരില്‍ നിന്നാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നത്. കേന്ദ്രസര്‍വീല്‍ പ്രവര്‍ത്തിച്ച ഡിജിപി റാങ്കിലുള്ള ഇരുപതിലേറെ ഓഫീസര്‍മാര്‍ ഈ പദവിക്ക് യോഗ്യരാണ്. മുന്‍ഗണന, ആത്മാര്‍ഥത, ഏജന്‍സിയിലുള്ള മുന്‍പരിചയം, മറ്റ് സര്‍വീസ് റെക്കോര്‍ഡുകള്‍ എന്നിവയാണ് മുഖ്യമായും പരിഗണിക്കുക.
പത്തുവര്‍ഷക്കാലം സിബിഐയില്‍ എസ്പിയായും ഡിഐജിയായും ജോലിചെയ്ത ലോക്‌നാഥ് ബെഹ്്‌റ സുപ്രധാനമായ പല കേസുകളും കൈകാര്യം ചെയ്തിട്ടുണ്ട്. പുരുലിയ ആയുധവര്‍ഷ കേസ്, ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം 814 റാഞ്ചിയ കേസ്, മുബൈ സ്‌ഫോടനം, ബാബരി മസ്ജിദ് തകര്‍ത്ത കേസ്, മധുമിത ശുക്ല കൊലപാതകം, സത്യേന്ദ്ര ദുബെ കൊലപാതകം തുടങ്ങിയ കേസുകളില്‍ അന്വേഷണം നടത്തിയതും മൂന്ന് വര്‍ഷത്തെ എന്‍ഐഎ പരിചയവും ബെഹ്്‌റയ്ക്ക് അനുകൂലഘടകമാണ്.
ബെഹ്‌റയോളം മുന്‍പരിചയം ഇല്ലെങ്കിലും ഋഷിരാജ് സിങിനേയും മാറ്റിനിര്‍ത്താനാവില്ല. മുംബൈയില്‍ സിബിഐ ജോ.ഡയറക്ടറായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ച പരിചയം സിങിനുണ്ട്. മുന്‍ ആഭ്യന്തരമന്ത്രി ബൂട്ടാ സിങിന്റെ മകനെതിരായ കൈക്കുലിക്കേസ് അന്വേഷിച്ചതും ഇദ്ദേഹമാണ്. അന്തിമപട്ടിക കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ പരിശോധിച്ച ശേഷം പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന കമ്മിറ്റിക്ക് കൈമാറും. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമാവും അന്തിമപ്രഖ്യാപനം വരിക.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT