- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാലഭാസ്‌കറിന്‍റെ മരണം: കലാഭവന്‍ സോബിയെ സിബിഐ ചോദ്യം ചെയ്യും
ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകട സമയത്ത് ദുരൂഹസാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്നും സോബി നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണത്തില്‍ സിബിഐ ഇന്ന് കലാഭവന്‍ സോബിയെ ചോദ്യം ചെയ്യും. ഉച്ചക്ക് 2.30 ന് തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്തെത്താനാണ് നിര്‍ദേശം. ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകട സമയത്ത് ദുരൂഹസാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്നും സോബി നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു. പിന്നീട് സ്വര്‍ണക്കടത്ത് കേസ് വിവാദമായതോടെ കേസില്‍ അറസ്റ്റിലായ സരിത്തിനെയാണ് സംഭവസ്ഥലത്ത് വച്ച് കണ്ടെതെന്നും സോബി അറിയിച്ചു. കഴിഞ്ഞ ദിവസം ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് പുറത്ത് വിട്ട വീഡിയോയില്‍ ബാലഭാസ്‌കറിനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നെന്നും വാഹനത്തിന്‍റെ കേടുപാടുകള്‍ പിന്നീട് ഉണ്ടാക്കിയതാണെന്നും സോബി പറഞ്ഞു. ജീവനോടെയുണ്ടെങ്കില്‍ ആളുകളെ കാണിച്ചു നല്‍കാന്‍ കഴിയുമെന്നും സോബി വീഡിയോയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സോബിയില്‍ നിന്നും വിശദമായ വിവരങ്ങള്‍ ശേഖരിക്കാനാണ് സിബിഐ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ആരോപണങ്ങളില്‍ വ്യക്തത വരുത്താനാണ് സംഘത്തിന്‍റെ ശ്രമം. കഴിഞ്ഞ ദിവസങ്ങളില്‍ ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മി, അച്ഛന്‍ സി.കെ ഉണ്ണി, അമ്മ ശാന്താകുമാരി ലക്ഷ്‌മിയുടെ സഹോദരന്‍ പ്രസാദ് എന്നിവരില്‍ നിന്നും സിബിഐ മൊഴിയെടുത്തിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി അനന്തകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കലാഭവന്‍ സോബിയെ ചോദ്യം ചെയ്യുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















