Kerala

കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി: സിബി ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

സിബി ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്നു സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു

കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി: സിബി ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി
X

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് സിബി ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.സിബി ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്നു സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

കേസിന്റെ അന്വേഷണം സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമില്ലെന്നും സിബിഐ വ്യക്തമാക്കി.കോര്‍പറേഷന്‍ മുന്‍ എം ഡി കെ എ രതീഷ്,മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖര്‍ എന്നിവരെ പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.ഇവര്‍ക്കെതിരെ തെളിവുകള്‍ ഉണ്ടെന്നാണ് സിബി ഐയുടെ നിലപാട്.നാലരക്കോടിയോളം രൂപയുടെ നഷ്ടം കണ്ടെത്തിയെന്നാണ് സിബി ഐ പറയുന്നത്.തെളിവുകള്‍ പരിശോധിക്കാതെയാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതെന്നും സിബി ഐ പറയുന്നു.

Next Story

RELATED STORIES

Share it