Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്, പരാതി നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്, പരാതി നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തും
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ തുടര്‍നടപടികളുമായി ക്രൈംബ്രാഞ്ച്. നിലവില്‍ പരാതി നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരെ സമീപിച്ച് മൊഴി രേഖപ്പെടുത്തും.രാഹുലിനെതിരായ കേസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും അന്വേഷിക്കുക. അതേസമയം, രാഹുല്‍ ഇന്ന് മാധ്യമങ്ങളെ കാണാന്‍ സാധ്യതയുണ്ട്. രാഹുലില്‍ നിന്നും പീഡനവും മറ്റ് അധിക്ഷേപങ്ങളും ഉണ്ടായെന്ന് വെളുപ്പടുത്തിയവരെ കുറിച്ചുളള വിവരങ്ങള്‍ പരാതിക്കാരില്‍ നിന്നും ശേഖരിക്കും. അതിനുശേഷം വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകളെ സമീപിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലിസ് നീക്കം.

ഇന്നലെയാണ് ലൈംഗിക ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനാണ് സ്വമേധയാ കേസെടുത്തത്. അതേസമയം, വിഷയത്തില്‍ ഇരുമുന്നണികളും പ്രതിഷേധം കടുപ്പിക്കുകയാണ്. ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.



Next Story

RELATED STORIES

Share it