Kerala

കാര്‍ ഷോറൂമുകളില്‍ ടെസ്റ്റ് ഡ്രൈവിനുള്ള ഡെമോ കാറുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍; ശരിവെച്ച് ഹൈക്കോടതിയും

മോട്ടോര്‍ വാഹനനിയമപ്രകാരം ഇതു നിര്‍ബന്ധമാണെന്നും ഇതു സംബന്ധിച്ച ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.

കാര്‍ ഷോറൂമുകളില്‍ ടെസ്റ്റ് ഡ്രൈവിനുള്ള ഡെമോ കാറുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍; ശരിവെച്ച് ഹൈക്കോടതിയും
X

കൊച്ചി: കാര്‍ ഷോറൂമുകളില്‍ ടെസ്റ്റ് ഡ്രൈവിനായി ഉപയോഗിക്കുന്ന ഡെമോ കാറുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. മോട്ടോര്‍ വാഹനനിയമപ്രകാരം ഇതു നിര്‍ബന്ധമാണെന്നും ഇതു സംബന്ധിച്ച ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.കാര്‍ ഡീലര്‍മാര്‍ ടെസ്റ്റ് ഡ്രൈവിനായി കൊടുക്കുന്ന ഡെമോ കാറുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷറുടെ ഉത്തരവിനെതിരെ കേരള ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനും മെഴ്സിഡന്‍സ് ബെന്‍സ് ഡീലറായ രാജശ്രീ മോട്ടോഴ്സും ചേര്‍ന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് കോടതി ഉത്തരവ്.കാര്‍ വാങ്ങാനും പരിശോധിക്കാനുമായി എത്തുന്ന ഉപഭോക്താകള്‍ക്ക് ടെസ്റ്റ് ഡ്രൈവിനായി നല്‍കുന്ന ഡെമോ കാറുകള്‍ പല ഡീലര്‍മാരും ഒരുപാട് കാലം ഓടിച്ച ശേഷം മറിച്ചു വില്‍ക്കുകയാണെന്നും ഇതു സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇവയുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it