അശ്രദ്ധമായി റോഡ് മുറിച്ചു കടന്നത് ചോദ്യം ചെയ്ത കാര്‍ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ പിടിയില്‍
ഈ മാസം 16 ന് ഉച്ചയക്ക് രണ്ടോടെയാണ് സംഭവം.ഐമുറി കുന്നുമ്മേല്‍ സ്‌ക്കൂളിന് സമീപം വച്ച് അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന് കാറിന് മുന്നിലേക്ക് ചാടിയ പ്രതികളും കാര്‍ ഡ്രൈവറും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് പ്രതീഷും ആഷിത്തും കൂടി കാര്‍ ഡ്രൈവറെപിടിച്ചു നിറുത്തി.മിഥുന്‍ പോക്കറ്റില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള ഉളി പോലുള്ള ആയുധം കൊണ്ട് ഡ്രൈവറുടെ പള്ളയില്‍ കുത്തുകയായിരുന്നു.
കൊച്ചി: അശ്രദ്ധമായി റോഡ് മുറിച്ചു കടന്നത് ചോദ്യം ചെയ്ത കാര്‍ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കള്‍ പോലിസ് പിടിയില്‍.മന്നം ,പറവൂര്‍,വെടിമറ ഭാഗത്ത് ജാറപ്പടി കോളനിയില്‍ താണിക്കുടം ഭാഗത്ത് തട്ടകത്ത് വീട്ടില്‍ മിഥുന്‍(24), കടവന്ത്ര ഗാന്ധിനഗര്‍ വാര്‍ഡില്‍ ഹൗസ് നമ്പര്‍ നമ്പര്‍ 31 ല്‍ പ്രതീഷ്(31), ചേരാനെല്ലൂര്‍,വള്ളാശ്ശേരി, മണിവേലിപ്പറമ്പില്‍ ആഷിത്ത്(20) എന്നാവരെയാണ് കോടനാട് പോലിസ് അറസ്റ്റ് ചെയ്തത്.ഈ മാസം 16 ന് ഉച്ചയക്ക് രണ്ടോടെയാണ് സംഭവം.ഐമുറി കുന്നുമ്മേല്‍ സ്‌ക്കൂളിന് സമീപം വച്ച് അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന് കാറിന് മുന്നിലേക്ക് ചാടിയ പ്രതികളും കാര്‍ ഡ്രൈവറും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് രോക്ഷാകുലരായ പ്രതീഷും ആഷിത്തും കൂടി കാര്‍ ഡ്രൈവറെ പിടിച്ചു നിറുത്തി.മിഥുന്‍ പോക്കറ്റില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള ഉളി പോലുള്ള ആയുധം കൊണ്ട് ഡ്രൈവറുടെ പള്ളയില്‍ കുത്തുകയായിരുന്നു.തുടര്‍ന്ന് രക്ഷപെട്ട പ്രതികളെ പിടിക്കാന്‍ കോടനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജേഷ് കുമാറിന്റെ നേതൃത്ത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.പ്രതികളുടെ പേരില്‍ എറണാകുളം സെന്‍ട്രല്‍, ചേരാനല്ലൂല്‍ പാലാരിവട്ടം, കരിമുഗള്‍, ഇന്‍ഫോപാര്‍ക്ക് അടക്കമുള്ള സ്റ്റേഷനുകളില്‍ മോഷണം, കവര്‍ച്ച, കൊലപാതക ശ്രമം, പിടിച്ചു പറി, ഗഞ്ചാവ് വില്‍പന എന്നിങ്ങനെ വിവിധ കേസുകള്‍ നിലവിലുണ്ടെന്നു പോലിസ് പറഞ്ഞു. പ്രതികളെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഹാജരാക്കി റിമാന്‍ഡു ചെയ്തു.
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില് വീട്ടില്‍ സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMT