മുന്‍ മിസ് കേരളയും റണ്ണറപ്പും മരിക്കാനിടയായ കാറപകടം: ചികില്‍സയിലായിരുന്ന യുവാവും മരിച്ചു

കൊച്ചി: നവംബര്‍ ഒന്നിന് പുലര്‍ച്ചെ ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവും മരിച്ചു. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്റെ മകന് കെ എ മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു ആഷിഖ്.
അപകടത്തില്‍ കാറില്‍ കൂടെയുണ്ടായിരുന്ന മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന് (24) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ ദേശീയപാതയില്‍ പാലാരിവട്ടത്തെ ഹോളി ഡേ ഇന്‍ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. വെറ്റില ഭാഗത്തുനിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്നു കാര്‍.
മുന്നില്‍ പോയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പ്രധാന റോഡിനെയും സര്‍വീസ് റോഡിനെയും വേര്‍തിരിക്കുന്ന മീഡിയനിലിടിക്കുകയായിരുന്നു. കാറിന് പിന്നില്‍ വലതുവശത്തിരുന്ന ആഷിഖിന് മുന്നോട്ടുതറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുര്‍ റഹ്മാന് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.
ഫോര്‍ട്ടുകൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പാര്‍ട്ടി കഴിഞ്ഞ് തൃശൂരിലെ അഞ്ജനയുടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അന്‍സിയുടെ ആകസ്മിക മരണത്തില്‍ മനംനൊന്ത് മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ടെക്നോപാര്‍ക്കിലെ ഇന്‍ഫോസിസില്‍ ജീവനക്കാരിയായിരുന്ന അന്‍സി വര്‍ഷങ്ങളായി മോഡലിങ് രംഗത്ത് സജീവമായിരുന്നു.
RELATED STORIES
പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMTമാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണവും ഫാഷിസത്തോടുള്ള മമതയും...
14 Aug 2022 1:18 PM GMTഇടതുമുന്നണി മധ്യവർഗത്തിന് പിന്നാലെ ഓടുന്നു: സിപിഐ കാസർകോട് ജില്ലാ...
14 Aug 2022 12:12 PM GMTനെഹ്റുവും ടിപ്പുവും കര്‍ണാടകക്ക് സ്വതന്ത്ര്യ സമരസേനാനികളല്ലേ?;...
14 Aug 2022 11:43 AM GMT'സ്വാതന്ത്ര്യസമര പോരാളികള്‍ക്കൊപ്പം ചെരുപ്പുനക്കിയുടെ ചിത്രം വേണ്ട';...
14 Aug 2022 10:45 AM GMT