എസ്എസ്എല്‍സി ഉത്തരക്കടലാസ് റോഡില്‍: വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം കാംപസ് ഫ്രണ്ട്

സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുപരീക്ഷയെ വിദ്യാഭ്യാസ വകുപ്പ് അലസമായി കൈകാര്യം ചെയ്യുന്നത് ഇതാദ്യത്തെ തവണയല്ല. ഇതേ സര്‍ക്കാരിന് കീഴിലാണ് കഴിഞ്ഞ വര്‍ഷം ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ പേരില്‍ ചരിത്രത്തിലാദ്യമായി എസ്എസ്എല്‍സി പരീക്ഷ രണ്ടാമത് നടത്തേണ്ട സാഹചര്യമുണ്ടായത്. ഇതുവഴി വിദ്യാര്‍ത്ഥികളോട് ചെയ്ത കടുത്ത ദ്രോഹം വീണ്ടും ആവര്‍ത്തിക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്.

എസ്എസ്എല്‍സി ഉത്തരക്കടലാസ് റോഡില്‍:    വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം കാംപസ് ഫ്രണ്ട്

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് റോഡില്‍ ചിതറിക്കിടന്ന സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത ഉത്തരവാദിത്ത രാഹിത്യം ആണെന്നും ഇതിന് വിദ്യാഭ്യാസ മന്ത്രി മറുപടി പറയണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ആവശ്യപെട്ടു. വിദ്യാര്‍ഥികളുടെ ഭാവി സര്‍ക്കാരിന് തട്ടിക്കളിക്കാനുള്ളതല്ല. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുപരീക്ഷയെ വിദ്യാഭ്യാസ വകുപ്പ് അലസമായി കൈകാര്യം ചെയ്യുന്നത് ഇതാദ്യത്തെ തവണയല്ല. ഇതേ സര്‍ക്കാരിന് കീഴിലാണ് കഴിഞ്ഞ വര്‍ഷം ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ പേരില്‍ ചരിത്രത്തിലാദ്യമായി എസ്എസ്എല്‍സി പരീക്ഷ രണ്ടാമത് നടത്തേണ്ട സാഹചര്യമുണ്ടായത്. ഇതുവഴി വിദ്യാര്‍ത്ഥികളോട് ചെയ്ത കടുത്ത ദ്രോഹം വീണ്ടും ആവര്‍ത്തിക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്.

അതീവ രഹസ്യമായി തയ്യാറാക്കേണ്ട ചോദ്യപേപ്പറുകള്‍ ആലപ്പുഴയിലെ സി ആപ്റ്റ് കേന്ദ്രത്തില്‍ ലാഘവത്തോടെ തയ്യാറാക്കപ്പെട്ട നടപടിയും അംഗീകരിക്കാനാവില്ല. കഴിഞ്ഞ ദിവസമാണ് എംജി സര്‍വകലാശാല ഡിഗ്രി പരീക്ഷ എഴുതിയ 39 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ ദേശീയപാതയില്‍ എറണാകുളം തോട്ടക്കാട്ടുകര ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതീക്ഷയോടെ പരീക്ഷയെ സമീപിക്കുന്ന വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. അനേകലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് സര്‍ക്കാര്‍ നിരുത്തരവാദപരമായി കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്. അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വത്തില്‍ അശ്രദ്ധ കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളുമായി കാംപസ് ഫ്രണ്ട് മുന്നോട്ട് പോകുമെന്നും അബ്ദുല്‍ ഹാദി പറഞ്ഞു.
RELATED STORIES

Share it
Top