Kerala

കാംപസ് ഫ്രണ്ട് ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനുനേരെ ജലപീരങ്കി പ്രയോഗിച്ചു

ഡൽഹിയിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ സംഘപരിവാരത്തിന്റെയും പോലിസിന്റെയും നരനായാട്ടിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.

കാംപസ് ഫ്രണ്ട് ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനുനേരെ ജലപീരങ്കി പ്രയോഗിച്ചു
X

തിരുവനന്തപുരം: ഡൽഹിയിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ സംഘപരിവാരത്തിന്റെയും പോലിസിന്റെയും നരനായാട്ടിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് കാംപസ് ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് നടത്തി.


ബാരിക്കേഡ് നിരത്തി തടഞ്ഞ ശേഷം മാർച്ചിനു നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് അംജദ് കണിയാപുരം മാർച്ച് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഉമർ മുക്താർ അധ്യക്ഷത വഹിച്ചു.


യോഗത്തിൽ ജില്ലാ സെക്രട്ടറി ആസിഫ നന്ദി രേഖപ്പെടുത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി റാഫി അട്ടക്കുളങ്ങര, ട്രഷറർ നൗഫൽ, കമ്മറ്റി അംഗങ്ങളായ സലാഹുദ്ദീൻ അയ്യൂബി, റാഷിദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Next Story

RELATED STORIES

Share it