Kerala

കൺസഷൻ നിർത്തലാക്കി; കെഎസ്ആർടിസി എം.ഡിയുടെ ഓഫീസ് കാംപസ്‌ഫ്രണ്ട് ഉപരോധിച്ചു

തിരുവനന്തപുരത്ത് കെഎസ്ആർടിസി ആസ്ഥാനത്തെ മാനേജിങ് ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ച കാംപസ്‌ ഫ്രണ്ട് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

കൺസഷൻ നിർത്തലാക്കി; കെഎസ്ആർടിസി എം.ഡിയുടെ ഓഫീസ് കാംപസ്‌ഫ്രണ്ട് ഉപരോധിച്ചു
X

തിരുവനന്തപുരം: വിദ്യാർഥികൾക്ക് കൺസഷൻ നിർത്തലാക്കാനുള്ള കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്. തിരുവനന്തപുരത്ത് കെഎസ്ആർടിസി ആസ്ഥാനത്തെ മാനേജിങ് ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ച കാംപസ്‌ ഫ്രണ്ട് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

നിർത്തലാക്കിയ കൺസഷൻ പുനസ്ഥാപിക്കുക, എല്ലാ വിദ്യാർഥികൾക്കും കൺസഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചത് അനുസരിച്ച് ഫോർട്ട്പോലിസ് എത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടെ കണ്‍സഷന്‍ ഭാരം കൂടിതാങ്ങാനാകുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാറുള്ള കണ്‍സഷന്‍ ടിക്കറ്റ് നിര്‍ത്തിവെച്ചത്. കണ്‍സഷനായി നിലവില്‍ ആറായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കണ്‍സഷനുകള്‍ നല്‍കുന്നതിലൂടെ പ്രതിവര്‍ഷം കെഎസ്ആര്‍ടിസിക്ക് 211 കോടി രൂപ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കുകള്‍.

Next Story

RELATED STORIES

Share it