എന്‍സിഇആര്‍ടിയുടെ സംഘപരിവാര അജണ്ട: കാംപസ് ഫ്രണ്ട് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം പി എം മുഹമ്മദ് റിഫ ഉദ്ഘാടനം ചെയ്തു

മട്ടന്നൂര്‍: എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ പിന്നാക്ക ചരിത്രം വെട്ടിമാറ്റിയ സംഘപരിവാര അജണ്ടയ്‌ക്കെതിരേ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. ഒമ്പതാം ക്ലാസിലെ 'ഇന്ത്യ ആന്റ് ദി കണ്‍ടംപററി വേള്‍ഡ്' എന്ന പുസ്തകതില്‍ നിന്നു മൂന്ന് പാഠഭാഗങ്ങളാണ് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി നീക്കം ചെയ്തത്. കീഴാള വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ മാറുമറക്കരുത് എന്ന മേല്‍ജാതി ധാര്‍ഷ്ട്യത്തിനെതിരേ സമരം ചെയ്ത നാടാര്‍ സ്ത്രീകളുടെ ചാന്നാര്‍ ലഹള, ഇന്ത്യയിലെ ക്രിക്കറ്റിന്റെ ചരിത്രവും ജാതി, മത സാമുദായിക രാഷ്ട്രീയവുമായി അതിനുള്ള ബന്ധത്തെ പരാമര്‍ശിക്കുന്ന പാഠഭാഗം, മുതലാളിത്തവും കോളനിവല്‍ക്കരണവും കര്‍ഷകരുടെ ജീവിതത്തെയും കൃഷിരീതികളെയും എങ്ങനെ മാറ്റിമറിച്ചു എന്നത് വിവരിക്കുന്നതുമായ ചരിത്ര പാഠഭാഗങ്ങളാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ മറവില്‍ നീക്കം ചെയ്തത്. മട്ടന്നൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം പി എം മുഹമ്മദ് റിഫ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സി കെ ഉനൈസ് അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ ഏരിയാ സെക്രട്ടറി ജാബിര്‍, ഏരിയാ പ്രസിഡന്റ് ബഷീര്‍ ശിവപുരം സംസാരിച്ചു.
RELATED STORIES
ചിറക്കല് വലിയ രാജ പൂയ്യം തിരുനാള് സി കെ രവീന്ദ്ര വര്മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്; കൂടുതല്...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില് രാജ്യവ്യാപക പ്രതിഷേധം; ട്രെയിന് തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല് ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്ഗ്രസ്...
24 March 2023 4:05 PM GMTരാഹുല് ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്...
24 March 2023 12:10 PM GMT