Kerala

കാംപസ് ഫ്രണ്ട് വിദ്യാര്‍ഥിനി സംഗമം 'എക്‌സ്പ്രസിയോ 19' നാളെ സമാപിക്കും

ആത്മാഭിമാനത്തെ ജ്വലിപ്പിക്കുക എന്ന ശീര്‍ഷകത്തില്‍ 14 ജില്ലകളിലായി നടന്ന പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇന്ന് തിരുവനന്തപുരത്ത് നടന്ന എക്‌സ്പ്രസിയോ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം ചെയ്തു.

കാംപസ് ഫ്രണ്ട് വിദ്യാര്‍ഥിനി സംഗമം എക്‌സ്പ്രസിയോ 19 നാളെ സമാപിക്കും
X

കോഴിക്കോട്: സപ്തംബര്‍ 7ന് ആരംഭിച്ച കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വിദ്യാര്‍ഥിനി സംഗമം 'എക്‌സ്പ്രസിയോ 19' നാളെ സമാപിക്കും. ആത്മാഭിമാനത്തെ ജ്വലിപ്പിക്കുക എന്ന ശീര്‍ഷകത്തില്‍ 14 ജില്ലകളിലായി നടന്ന പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇന്ന് തിരുവനന്തപുരത്ത് നടന്ന എക്‌സ്പ്രസിയോ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം ചെയ്തു. തൃശൂരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മലും കോഴിക്കോട് വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായിയും കോട്ടയത്ത് സംസ്ഥാന ട്രഷറര്‍ ആസിഫ് നാസറും ഉദ്ഘാടനം ചെയ്തു.


കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകൃതമായി 10 വര്‍ഷം പൂര്‍ത്തിയാവുന്ന വേളയില്‍ ഡിഗ്‌നിറ്റി മീറ്റുകളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. രാജ്യത്തെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ തുറന്നുകാട്ടിയുള്ള പ്ലക്കാഡുകളും മുദ്രാവാക്യങ്ങളുമാണ് പരിപാടിയിലുടനീളം ഉയര്‍ന്നത്. അനീതിയ്‌ക്കെതിരേ ശബ്ദമുയര്‍ത്താന്‍ വിദ്യാര്‍ഥിനികളും രംഗത്തിറങ്ങണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഫാത്തിമ ഷെറിന്‍ പറഞ്ഞു. എക്‌സ്പ്രസിയോ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ നല്ലഭാവിയെ ലക്ഷ്യംകണ്ടാണെന്നും ഷെറിന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it