Kerala

സിഎജി ഓഡിറ്റ്: കിയാല്‍ അധികൃതര്‍ കളവ് പ്രചരിപ്പിക്കുന്നുവെന്ന് സതീശന്‍ പാച്ചേനി

കമ്പനിയുടെ വാര്‍ഷിക കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് 2013 ലെ കമ്പനി നിയമത്തിലെ 139 (1) മുതല്‍ (4) വകുപ്പുകളില്‍ പറഞ്ഞിട്ടുണ്ട്. ഈ വകുപ്പനുസരിച്ച് കമ്പനിയുടെ ഓഹരി ഉടമകള്‍ ആ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഓഡിറ്റര്‍മാരെ നിയമിക്കുന്നതെന്ന കിയാലിന്റെ വാദം ആടിനെ പട്ടിയാക്കുന്നതിനു തുല്യമാണ്.

സിഎജി ഓഡിറ്റ്: കിയാല്‍ അധികൃതര്‍ കളവ് പ്രചരിപ്പിക്കുന്നുവെന്ന് സതീശന്‍ പാച്ചേനി
X

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ വാര്‍ഷിക കണക്കുകള്‍ സിഎജി ഓഡിറ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനത്തിന് മറുപടിയുമായി കിയാല്‍ അധികൃതര്‍ കളവ് പ്രചരിപ്പിക്കുകയാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ഇതുസംബന്ധിച്ച കമ്പനിയുടെ വാദങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. കമ്പനിയുടെ വാര്‍ഷിക കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് 2013 ലെ കമ്പനി നിയമത്തിലെ 139 (1) മുതല്‍ (4) വകുപ്പുകളില്‍ പറഞ്ഞിട്ടുണ്ട്. ഈ വകുപ്പനുസരിച്ച് കമ്പനിയുടെ ഓഹരി ഉടമകള്‍ ആ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഓഡിറ്റര്‍മാരെ നിയമിക്കുന്നതെന്ന കിയാലിന്റെ വാദം ആടിനെ പട്ടിയാക്കുന്നതിനു തുല്യമാണ്.

2013 ല്‍ കമ്പനികാര്യനിയമങ്ങളില്‍ ഭേദഗതി വരുത്തിയശേഷം 2014 ല്‍ കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഒരു ക്ലാരിഫിക്കേഷന്‍ പുറത്തിറക്കിയ കാര്യം വിസ്മരിക്കുകയാണ് കിയാല്‍ ചെയ്യുന്നത്. കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവള കമ്പനി ഒരു സര്‍ക്കാര്‍ കമ്പനിയല്ലെന്നാണ് കിയാലിന്റെ വാദം. കിയാല്‍ വെബ്‌സൈറ്റിലും കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രലയത്തിന്റെ വെബ്‌സൈറ്റിലും ആദ്യം പബ്ലിക്ക് കമ്പനിയെന്ന നിലവിലെ അവസ്ഥയ്ക്ക് മാറ്റംവരുത്തിയിട്ട് പോരെ ഇങ്ങനെയുള്ള ബാലിശമായ കാര്യങ്ങള്‍ പറഞ്ഞ് രക്ഷപ്പെടലെന്ന് സതീശന്‍ പാച്ചേനി ചോദിച്ചു.

2018 ല്‍ സിഎജി ഓഡിറ്റ് നടക്കാത്തതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും മൂന്ന് കത്തുകള്‍ അയച്ചിട്ടും മറുപടി പോലും നല്‍കാന്‍ സര്‍ക്കാര്‍ മടിച്ചതുതന്നെ കള്ളത്തരത്തിന് മറുപടി പറയാന്‍ കഴിയാത്തതിലുള്ള ജാള്യതകൊണ്ടാണ്. നിയമനകാര്യത്തിലും പരസ്യ ഇനത്തിലും മറ്റും നിയമവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. ഇതെല്ലാം പുറത്തുവരുന്നതുകൊണ്ടാണ് സിഎജി ഓഡിറ്റിനെ സര്‍ക്കാര്‍ ഭയക്കുന്നതെന്ന് സതീശന്‍ പാച്ചേനി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it