പ്രളയ സഹായം: ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത്ത​വ​ണ സാ​ല​റി ച​ല​ഞ്ചില്ല

ഓ​ണാ​ഘോ​ഷം ആ​ർഭാ​ട​മി​ല്ലാ​തെ ന​ട​ത്താ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ണ​സ് ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യെ​ങ്കി​ലും ഉ​ത്സ​വ​ബ​ത്ത​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല.

പ്രളയ സഹായം: ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത്ത​വ​ണ സാ​ല​റി ച​ല​ഞ്ചില്ല

തി​​രു​വ​ന​ന്ത​പു​രം: പ്രളയബാധിതരെ സഹായിക്കാനായി സംസ്ഥാനത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത്ത​വ​ണ സാ​ല​റി ച​ല​ഞ്ച് ഇ​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് സാ​ല​റി ച​ല​ഞ്ച് ഏ​ർ​പ്പെ​ടു​ത്തി​യ​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തി​യതിനാൽ ഇ​ത്ത​വ​ണ സാ​ല​റി ച​ല​ഞ്ച് വേ​ണ്ടെ​ന്ന് മന്ത്രിസഭാ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അതേസമയം, ജീവനക്കാർക്ക് ബോ​ണ​സ് ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​തു പോ​ലെ ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. ഇന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഓ​ണാ​ഘോ​ഷം ആ​ർഭാ​ട​മി​ല്ലാ​തെ ന​ട​ത്താ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ണ​സ് ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യെ​ങ്കി​ലും ഉ​ത്സ​വ​ബ​ത്ത​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല.

പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യ 10,000 രൂ​പ സ​പ്തം​ബ​ർ ഏ​ഴി​ന​കം കൊ​ടു​ത്ത് തീ​ർ​ക്കാ​നും തീ​രു​മാ​ന​മെ​ടു​ത്തു. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യാ​ത്ത അ​ർ​ഹ​ത​യു​ള്ള ആ​ളു​ക​ൾ​ക്കും 10,000 രൂ​പ ല​ഭി​ക്കും. ഓ​രോ ജി​ല്ല​യി​ലേ​യും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കാ​ൻ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ഹ​ത‍​യു​ള്ള​വ​രെ ക​ണ്ടെ​ത്തും.

RELATED STORIES

Share it
Top