Kerala

മന്ത്രിസഭ 1000 ദിവസത്തില്‍: സംസ്ഥാനത്ത് 1000 വികസന, ക്ഷേമ പദ്ധതികള്‍ നടപ്പാക്കും

മന്ത്രിസഭ 1000 ദിവസത്തില്‍: സംസ്ഥാനത്ത് 1000 വികസന, ക്ഷേമ പദ്ധതികള്‍ നടപ്പാക്കും
X

തിരുവനന്തപുരം: മന്ത്രിസഭ 1000 ദിവസം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എല്ലാ ജില്ലയിലുമായി 1000 പുതിയ വികസന, ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇതിന്റെ ഭാഗമായി നടക്കും. ഫെബ്രുവരി 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലാവും പരിപാടികള്‍. ഇതിന്റെ ഭാഗമായി എല്ലാ ജില്ലയിലും ഒരാഴ്ചത്തെ പ്രദര്‍ശനവും വികസന സെമിനാര്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നു ദിവസത്തെ പരിപാടികളുണ്ടാവും. പുതിയ പദ്ധതികളുടെയും പൂര്‍ത്തീകരിച്ച പദ്ധതികളുടെയും ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും.

പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ജില്ലയില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കാനും തീരുമാനിച്ചു. തിരുവനന്തപുരം- കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം- ജെ മേഴ്‌സിക്കുട്ടിയമ്മ, ആലപ്പുഴ- ജി സുധാകരന്‍, പത്തനംതിട്ട- അഡ്വ.കെ രാജു, കോട്ടയം- പി തിലോത്തമന്‍, ഇടുക്കി- എം എം മണി, എറണാകുളം- എ സി മൊയ്തീന്‍, തൃശ്ശൂര്‍- വി എസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ്, പാലക്കാട്- എ കെ ബാലന്‍, കെ കൃഷ്ണന്‍കുട്ടി, മലപ്പുറം- കെ ടി ജലീല്‍, കോഴിക്കോട്- എ കെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, വയനാട്- കെ കെ ശൈലജ, കണ്ണൂര്‍- ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കാസര്‍കോട്- ഇ ചന്ദ്രശേഖരന്‍.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍
1.
കണ്ണൂര്‍ ജില്ലയില്‍ ആറളം ഫാം ഗവ.ഹൈസ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷം മുതല്‍ ഒരു ഹുമാനിറ്റീസ് ബാച്ചും ഒരു കോമേഴ്‌സ് ബാച്ചും ഉള്‍പ്പെട്ട ഹയര്‍സെക്കന്ററി കോഴ്‌സിന് പ്രത്യേക കേസെന്ന നിലയില്‍ അനുമതി നല്‍കും.

2. മോട്ടോര്‍ വാഹന വകുപ്പില്‍ പുതുതായി രൂപീകരിച്ച ഇരിട്ടി, നന്മണ്ട, പേരാമ്പ്ര, തൃപ്രയാര്‍, കാട്ടാക്കട, വെള്ളരിക്കുണ്ട് എന്നീ സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ നാലുവീതം മിനിസ്റ്റീരിയല്‍ തസ്തികകള്‍ സൃഷ്ടിക്കും.

3. നിര്‍ത്തലാക്കിയ കോഴിക്കോട് വികസന അതോറിറ്റി ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണത്തിന്റെ ആലുകൂല്യം അനുവദിക്കും.

4. ശ്രീചിത്രാ ഹോമിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി ഒരു സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 2) തസ്തിക സൃഷ്ടിക്കും.

5. മല്‍സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നതിന് തിരുവനന്തപുരം താലൂക്കിലെ മുട്ടത്തറ വില്ലേജില്‍ 31.82 സെന്റ് പുറമ്പോക്ക് ഭൂമി ഫിഷറീസ് വകുപ്പിന് കൈമാറും.

6. കേരള സ്റ്റേറ്റ് മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ 11 തസ്തികകള്‍ സൃഷ്ടിക്കം.

7. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്റെ നാല് തസ്തികകള്‍ സൃഷ്ടിക്കും.


Next Story

RELATED STORIES

Share it