Kerala

അജൈവ മാലിന്യ സംസ്കരണം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാൻ മന്ത്രിസഭാ തീരുമാനം

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ ലഭിക്കുന്നതിന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനു വേണ്ടി 300 കോടി രൂപയുടെ അധിക ഗ്യാരന്‍റി അനുവദിക്കാന്‍ തീരുമാനിച്ചു.

അജൈവ മാലിന്യ സംസ്കരണം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാൻ മന്ത്രിസഭാ തീരുമാനം
X

തിരുവനന്തപുരം: ക്ലീന്‍ കേരള കമ്പനിയെ ശക്തിപ്പെടുത്തി സംസ്ഥാനത്തെ അജൈവ മാലിന്യ സംസ്കരണം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി കരാര്‍ അടിസ്ഥാനത്തില്‍ 25 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കും.

തൃശ്ശൂര്‍ പുല്ലൂറ്റ് കെ.കെ.റ്റി.എം. ഗവണ്‍മെന്‍റ് കോളേജില്‍ ട്രാവല്‍ ആന്‍റ് ടൂറിസം ബിരുദ കോഴ്സിലേക്കായി ട്രാവല്‍ ആന്‍റ് ടൂറിസം വിഷയത്തില്‍ 4 അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ ലഭിക്കുന്നതിന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനു വേണ്ടി 300 കോടി രൂപയുടെ അധിക ഗ്യാരന്‍റി അനുവദിക്കാന്‍ തീരുമാനിച്ചു.

ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എം.ഡിയായി ഡോ. ബൈജു ജോര്‍ജിനെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു.

റിട്ട. ഐ.എഫ്.എസ് ഓഫീസര്‍ കെ.എ. മുഹമ്മദ് നൗഷാദിനെ പുനര്‍നിയമന വ്യവസ്ഥയില്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it