Kerala

പൗരത്വപ്രക്ഷോഭങ്ങള്‍ക്ക് വീണ്ടും തിരികൊളുത്തി എസ്ഡിപിഐയുടെ ഗൃഹസമരം

പൗരത്വപ്രക്ഷോഭങ്ങള്‍ക്ക് വീണ്ടും തിരികൊളുത്തി എസ്ഡിപിഐയുടെ ഗൃഹസമരം
X

പരപ്പനങ്ങാടി: പൗരത്വപ്രക്ഷോഭങ്ങള്‍ക്ക് വീണ്ടും തിരികൊളുത്തി എസ്ഡിപിഐയുടെ ഗൃഹസമരം. സിഎഎ നിയമം നടപ്പാക്കി മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള പുതിയ നീക്കത്തിനെതിരേ ദേശവ്യാപകമായി പൗരത്വസമരത്തിന് നേതൃത്വം കൊടുത്ത് എസ്ഡിപിഐ ഇന്ന് വീടുകള്‍ സമരകേന്ദ്രങ്ങളാക്കിമാറ്റുകയായിരുന്നു.


രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ കുടുംബസമ്മേതം പ്ലക്കാര്‍ഡുകളേന്തിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചായിരുന്നു രണ്ടാം പൗരത്വസമരത്തിന് തിരികൊളുത്തിയത്.


ആര്‍എസ്എസ് വിചാരധാരയല്ല ഭരണഘടനയാക്കേണ്ടത്, പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല, പൗരത്വ നിയമം ഭരണഘടനാ വിരുദ്ധം, പൗരത്വനിയമം രാജ്യത്തെ വിഭജിക്കാനുള്ള ആര്‍എസ്എസ് തന്ത്രം, എന്നീ പ്ലക്കാര്‍ഡുകളേന്തിയാണ് കുടുംബസമേതം പ്രവര്‍ത്തകര്‍ അണിനിരന്നത്.


രണ്ടാം കൊവിഡിന്റ മറപിടിച്ച് പൗരത്വനിയമം വീണ്ടും കൊണ്ടുവന്ന് അടിച്ചേല്‍പ്പിച്ചാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ മറന്ന് ജനങ്ങള്‍ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പാണ് സമരക്കാര്‍ ഗൃഹസമരത്തിലൂടെ ഓര്‍മപ്പെടുത്തിയത്.

Next Story

RELATED STORIES

Share it