ഉപതിരഞ്ഞെടുപ്പുകളിലും ശബരിമല തന്നെ പ്രധാന പ്രചരണായുധം: കെ സുധാകരന്‍

ബിജെപി ശബരിമല വിഷയം ഉന്നയിച്ചില്ലെങ്കിലും യുഡിഎഫ് ഉന്നയിക്കും. പിണറായി വിജയന്‍ നിലപാട് തിരുത്താത്തിടത്തോളംകാലം യുഡിഎഫ് കേരളത്തില്‍ വിജയം തുടരുമെന്നും സുധാകരന്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പുകളിലും ശബരിമല തന്നെ പ്രധാന പ്രചരണായുധം: കെ സുധാകരന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും ശബരിമല തന്നെയായിരിക്കും യുഡിഎഫിന്റെ പ്രധാന പ്രചരണായുധമെന്ന് കണ്ണൂര്‍ നിയുക്ത എംപി കെ സുധാകരന്‍. ബിജെപി ശബരിമല വിഷയം ഉന്നയിച്ചില്ലെങ്കിലും യുഡിഎഫ് ഉന്നയിക്കും. പിണറായി വിജയന്‍ നിലപാട് തിരുത്താത്തിടത്തോളംകാലം യുഡിഎഫ് കേരളത്തില്‍ വിജയം തുടരുമെന്നും സുധാകരന്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിന്റെ കുറവാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസിന് പരാജയമായത്. പാര്‍ട്ടിയില്‍ അടിമുടി അഴിച്ച് പണി നടത്തണം. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. വരുന്ന

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം. വലിയ തോല്‍വി നേരിട്ടിട്ടും തിരുത്താൻ തയ്യാറാവാത്തത് പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ തെളിവാണ്. ജനാധിപത്യത്തിനെതിരായ ഇത്തരം നിലപാടുകള്‍ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ സുധാകരന്‍ പറഞ്ഞു. സ്വന്തം സംസ്ഥാനത്ത് പുനര്‍നിര്‍മ്മാണം സാധ്യമാക്കാനാവാത്ത മുഖ്യമന്ത്രി കുടുംബസമേതം ലോക പുനര്‍നിര്‍മ്മാണത്തിന് ജനീവയില്‍ പോയത് എന്തിനെന്നും സുധാകരന്‍ ചോദിച്ചു.

RELATED STORIES

Share it
Top