തൃശൂരില്‍ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു (വീഡിയോ)
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.
BY APH2 March 2019 1:50 PM GMT

X
APH2 March 2019 1:50 PM GMT
തൃശൂര്‍: തൃശൂര്‍-കുന്നംകുളം റോഡില്‍ പുഴയ്ക്കലില്‍ അമിത വേഗതയിലോടിയ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുന്നംകുളം അടുപൂട്ടി കല്ലിങ്ങല്‍ കൊച്ചുകുട്ടന്റെ മകന്‍ പ്രവീണ്‍(28) ആണ് മരിച്ചത്.
അമിത വേഗതയിലെത്തിയ ബസ് പ്രവീണിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രവീണ്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം അമല ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. തൃശൂര്‍-കുന്നംകുളം റോഡില്‍ ബസ്സുകളുടെ മല്‍സരപ്പാച്ചില്‍ നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അപകടങ്ങള്‍ നിത്യ സംഭവമായിട്ടും പോലിസ് ബസുകളുടെ മല്‍സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്.
Next Story
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT