Kerala

തളിപ്പറമ്പില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്ക് യാത്രികനായ ഏഴോം കൊട്ടില സ്വദേശി എസ് കെ അനൂപ് ലാലാണ് (32) മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ ഏഴാം മൈല്‍ ബസ് സ്‌റ്റോപ്പിലായിരുന്നു അപകടം.

തളിപ്പറമ്പില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
X

കണ്ണൂര്‍: തളിപ്പറമ്പ് ദേശീയപാത ഏഴാംമൈലില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ഏഴോം കൊട്ടില സ്വദേശി എസ് കെ അനൂപ് ലാലാണ് (32) മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ ഏഴാം മൈല്‍ ബസ് സ്‌റ്റോപ്പിലായിരുന്നു അപകടം.

നടാല്‍ ജന്‍സിസ് ആശുപത്രിയില്‍ ജോലിചെയ്യുന്ന അനൂപ് ആശുപത്രിയിലെക്ക് പോകവെ സ്വകാര്യബസ്സും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. റിട്ട. മിലിട്ടറി ജീവനക്കാരനായ കൊട്ടിലയിലെ കുഞ്ഞപ്പന്റെയും സതിയുടെയും മകനാണ്. ഭാര്യ കടന്നപ്പള്ളി സ്വദേശി ധന്യ. സഹോദരി: അശ്വതി.

Next Story

RELATED STORIES

Share it