Kerala

കുറ്റിപ്പുറത്ത് ബസ് അപകടം; നിരവധി പേര്‍ക്കു പരിക്ക്‌

കുറ്റിപ്പുറത്ത് ബസ് അപകടം; നിരവധി പേര്‍ക്കു പരിക്ക്‌
X

കുറ്റിപ്പുറം: കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 8.15ഓടെയാണു അപകടം. വളാഞ്ചേരിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് റെയില്‍വേ മേല്‍പ്പാലത്തില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. പാലത്തിലെ കുഴി വെട്ടിക്കാന്‍ ശ്രമിച്ചതാണ്് അപകടത്തിനു കാരണം. കുഴിയില്‍ ചാടിയ ബസിന്റെ ലീഫ്‌സെറ്റ് പൊട്ടി. ഇതോടെ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബസ് മറിഞ്ഞപ്പോള്‍ ഡ്രൈവര്‍ 60 അടിയോളം താഴ്ചയിലേക്ക് വീണെങ്കിലും അല്‍ഭുതകരമായി രക്ഷപ്പെട്ടു. പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.






Next Story

RELATED STORIES

Share it