ദേശീയപാതയില്‍ കളരിപ്പടിക്ക് സമീപം വീണ്ടും വാഹനാപകടം; 16 പേര്‍ക്ക് പരുക്ക്

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. പരുക്കേറ്റ ബസ് യാത്രക്കാരെ മെഡിക്കല്‍ കോളജിലുള്‍പ്പെടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ദേശീയപാതയില്‍ കളരിപ്പടിക്ക് സമീപം വീണ്ടും വാഹനാപകടം; 16 പേര്‍ക്ക് പരുക്ക്

പയ്യോളി: ദേശീയ പാതയില്‍ അയനിക്കാട് കളരിപ്പടിക്ക് സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ച് 16പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറി തലശ്ശേരിയിലേക്ക് പോകുന്ന അമ്പാടി ബസ്സിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. പരുക്കേറ്റ ബസ് യാത്രക്കാരെ മെഡിക്കല്‍ കോളജിലുള്‍പ്പെടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വടകരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റും നാട്ടുകാരും പോലിസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഒക്ടോബര്‍ 31ന് ഇതേ സ്ഥലത്ത് വെച്ച് രണ്ട് ബസ്സുകള്‍ ഇടിയിടിച്ച് 24 പേര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ട് മാസം മുമ്പും അപകടം നടന്നിട്ടുണ്ട്. വലിയ വളവുള്ളതിനാല്‍ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ടാണ് അപകടത്തില്‍ പെടുന്നത്.

RELATED STORIES

Share it
Top