- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോത്ത് മോഷണം: നാലംഗ സംഘം പിടിയില്‍
കോട്ടയം, നെടുംകുന്നം സ്വദേശി അപ്പുമോന്‍ (26), വെള്ളാവൂര്‍, സ്വദേശി സതീഷ്‌കുമാര്‍ (37), സഹോദരന്‍ സന്ദീപ് (30), പാലക്കാട് സ്വദേശി അബ്ദുള്‍സലാം (27) എന്നിവരാണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. പോത്തിനെ കടത്താന്‍ ഉപയോഗിച്ച വാഹനവും പോലിസ് കണ്ടെടുത്തു
കൊച്ചി: പിരാരൂര്‍, കോട്ടായി ഭാഗങ്ങളില്‍ നിന്ന് പോത്തിനെ മോഷ്ടിച്ച കേസില്‍ നാല് പേര്‍ പിടിയില്‍ കോട്ടയം, നെടുംകുന്നം സ്വദേശി അപ്പുമോന്‍ (26), വെള്ളാവൂര്‍, സ്വദേശി സതീഷ്‌കുമാര്‍ (37), സഹോദരന്‍ സന്ദീപ് (30), പാലക്കാട് സ്വദേശി അബ്ദുള്‍സലാം (27) എന്നിവരാണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. പോത്തിനെ കടത്താന്‍ ഉപയോഗിച്ച വാഹനവും പോലിസ് കണ്ടെടുത്തു.
കഴിഞ്ഞയാഴ്ചയാണ് പിരാരൂരില്‍ നിന്ന് രണ്ടും കോട്ടായില്‍ നിന്ന് ഒന്നും വിതം പോത്തുകള്‍ മോഷണം പോയത്. വൈകുന്നേരങ്ങളില്‍ പാടത്തും, ഗ്രാമപ്രദേശങ്ങളിലും കറങ്ങി നടന്ന് പോത്തിനെ കണ്ടുവെക്കുകയും രാത്രി പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടു പോവുകയുമാണ് ചെയ്യുന്നത്. അപ്പുമോന് നെടുങ്കുന്നത്ത് മാംസവ്യാപാര സ്ഥാപനമുണ്ട്. ഇവിടെയ്ക്ക് എത്തിച്ച് മാംസ വില്‍പന നടത്തുകയാണ് പതിവ്. ഓരോ പ്രാവശ്യവും ഓരോ സ്ഥലങ്ങളില്‍ നിന്നുമാണ് മോഷ്ടിക്കുന്നത്. പൊള്ളാച്ചിയില്‍ നിന്നും പോത്തുകളെ കൊണ്ടുവരുന്നത് എന്നാണ് ഇവര്‍ പറഞ്ഞിരുന്നത് പതിനായിരങ്ങള്‍ വിലവരുന്ന പോത്തുകളെയാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു.
പ്രതികള്‍ പലയിടങ്ങളിലും സമാന സ്വഭാവമുള്ള മോഷണം നടത്തിയിട്ടുണ്ട്. ഇതില്‍ സന്ദീപ് പത്തോളം കേസിലും, സതീഷ് രണ്ട് കേസിലും, അബ്ദുള്‍ മോഷണ കേസിലും പ്രതിയാണെന്നും പോലിസ് പറഞ്ഞു. പുതിയ മോഷണത്തിന് പദ്ധതിയിടുകയായിരുന്ന ഇവരെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എസ്‌ഐമാരായ അനീഷ് കെ ദാസ്, പി പി സണ്ണി, ജയപ്രസാദ്, എഎസ്‌ഐ സുനോജ്, എസ്‌സിപിഒ മാരായ റോണി അഗസ്റ്റിന്‍, ജിസ്‌മോന്‍, അബ്ദുള്‍ ഖാദര്‍, ലീല തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.
RELATED STORIES
ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഹോക്കി, ഗുസ്തി, ഷൂട്ടിങ് അടക്കം...
22 Oct 2024 12:09 PM GMTനിരവധി ആരോപണങ്ങള്‍; പി ടി ഉഷയ്ക്കെതിരേ ഒളിംപിക് അസോസിയേഷനില്‍...
10 Oct 2024 6:43 AM GMTഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്
26 Sep 2024 5:51 AM GMTലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിന് രണ്ടാം സ്ഥാനം; സീസണിലെ ബെസ്റ്റ്
23 Aug 2024 5:22 AM GMT