ലാറ്ററൽ എൻട്രി ബിടെക്ക് പ്രവേശനം: അപേക്ഷാ തീയതി നീട്ടി
അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റും മറ്റ് അനുബന്ധരേഖകളും മേയ് 14 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി തിരുവനന്തപുരം കൈമനത്തെ സാങ്കേതിക പരീക്ഷാ ജോയിന്റ് കൺട്രോളർ ഓഫീസിൽ സമർപ്പിക്കണം.

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കേണ്ട തീയതി മേയ് എട്ട് വൈകിട്ട് അഞ്ച് വരെയായി ദീർഘിപ്പിച്ചു. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റും മറ്റ് അനുബന്ധരേഖകളും മേയ് 14 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി തിരുവനന്തപുരം കൈമനത്തെ സാങ്കേതിക പരീക്ഷാ ജോയിന്റ് കൺട്രോളർ ഓഫീസിൽ സമർപ്പിക്കണം.
സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളജുകളിലെ രണ്ടാം വർഷ(മൂന്നാം സെമസ്റ്റർ) ബിടെക്ക് കോഴ്‌സുകളിലേക്ക് നേരിട്ടു പ്രവേശനം നേടുന്ന ഈ സ്‌കീമിൽ അപേക്ഷിക്കുന്നവർ ഡിപ്ലോമ, വൊക്കേഷണൽ ഡിപ്ലോമ (D.Voc), ബി.എസ്.സി (+2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചതിനുശേഷം ബിരുദതലത്തിൽ മാത്തമാറ്റിക്‌സ് മെയിനായോ/സബ്‌സിഡിയറിയായോ പഠിച്ചിരിക്കണം) ഇവയിലേതെങ്കിലും പാസ്സായിരിക്കണം.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തരം ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റിൽ പ്രോസ്‌പ്പെക്റ്റസും മറ്റ് മാർഗനിർദേശങ്ങളും ലഭ്യമാണ്. ഫോൺ:0471-2561313
RELATED STORIES
ജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT