Kerala

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ലബ്ബില്‍നിന്ന് ബോംബ് പിടികൂടി

വയത്തൂരിലെ വിവേകാനന്ദ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നാണ് ഉളിക്കല്‍ പോലിസ് ബോംബ് കണ്ടെടുത്തത്

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ലബ്ബില്‍നിന്ന് ബോംബ് പിടികൂടി
X


കണ്ണൂര്‍: മലയോരമേഖലയായ ഉളിക്കലിനടുത്ത് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ലബ്ബില്‍നിന്ന് ബോംബ് പിടികൂടി. വയത്തൂരിലെ വിവേകാനന്ദ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നാണ് ഉളിക്കല്‍ പോലിസ് ബോംബ് കണ്ടെടുത്തത്. ക്ലബ്ബിനു മുകളില്‍ വിവേകാനന്ദ ഗ്രന്ഥാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍നിന്നാണ് ബോംബ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നാടന്‍ ബോംബാണ് പിടികൂടിയത്. എന്നാല്‍, കണ്ടെത്തിയത് പടക്കമാണെന്നാണ് പോലിസ് വിശദീകരണം.




Next Story

RELATED STORIES

Share it