Kerala

എറണാകുളത്ത് വള്ളംമറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

നായരമ്പലം സ്വദേശി സന്തോഷാണ് മരിച്ചത്. മൃതദേഹം തീരത്തടിയുകയായിരുന്നു. കാണാതായ മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

എറണാകുളത്ത് വള്ളംമറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
X

കൊച്ചി: എറണാകുളത്ത് എളങ്കുന്നപ്പുഴയില്‍ മല്‍സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നായരമ്പലം സ്വദേശി സന്തോഷാണ് മരിച്ചത്. മൃതദേഹം തീരത്തടിയുകയായിരുന്നു. കാണാതായ മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

എളങ്കുന്നപ്പുഴയില്‍ വള്ളംമറിഞ്ഞ് മൂന്ന് മല്‍സ്യത്തൊഴിലാളികളെയാണ് കാണാതായത്. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സന്തോഷിന് പുറമെ പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. മല്‍സ്യത്തൊഴിലാളികള്‍ക്കായി പോലിസും ഫയര്‍ഫോഴ്സും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

Next Story

RELATED STORIES

Share it