Kerala

ഷെഹലയുടെ മരണം: വിദ്യാഭ്യാസ മന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം

ഷെഹലയുടെ മരണം: വിദ്യാഭ്യാസ മന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം
X

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനി ഷെഹല ഷെറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനു നേരെ പ്രതിഷേധം. കല്‍പറ്റയിലും ബത്തേരിയിലും സര്‍വജന സ്‌കൂളിനു മുന്നിലുമാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും വന്‍ പോലിസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. വീടിനു മുന്നില്‍ വച്ച് മന്ത്രിക്കു നേരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. സ്‌കൂളിന് മുന്നില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. മന്ത്രിയുടെ വാഹനം കടന്നു പോവുന്ന വഴിയില്‍ കാത്തുനിന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിക്കൊപ്പം കൃഷി മന്ത്രി വി എസ് സുനില്‍ കുമാറുമുണ്ടായിരുന്നു.




Next Story

RELATED STORIES

Share it