Kerala

മിസ്ഡ് കോള്‍ മെംബര്‍ഷിപ്പുമായി വീണ്ടും ബിജെപി

ആഗസ്ത് 11 വരെയാണ് പ്രാഥമിക അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയ നടക്കുന്നത്. സംസ്ഥാനത്തെ മെമ്പര്‍ഷിപ്പ് 30 ലക്ഷമാക്കി ഉയര്‍ത്തുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

മിസ്ഡ് കോള്‍ മെംബര്‍ഷിപ്പുമായി വീണ്ടും ബിജെപി
X

തിരുവനന്തപുരം: ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഇന്ന് മുതല്‍. ഇത്തവണയും മിസ്ഡ് കോള്‍ അംഗത്വമാണ് ബിജെപി നല്‍കുന്നത്. പദ്ധതിയുടെ ദേശിയ തലത്തിലെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസിയില്‍ നിര്‍വഹിച്ചു. മിസ്ഡ് കോള്‍ കൂടാതെ ഓണ്‍ലൈന്‍ വഴിയും അപേക്ഷാഫോറത്തിലൂടെയും പ്രാഥമിക അംഗത്വം നേടുന്നതിനുള്ള പദ്ധതിയാണ് ഇത്തവണ നടപ്പാക്കുന്നത്.

ആഗസ്ത് 11 വരെയാണ് പ്രാഥമിക അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയ നടക്കുന്നത്. സംസ്ഥാനത്തെ മെമ്പര്‍ഷിപ്പ് 30 ലക്ഷമാക്കി ഉയര്‍ത്തുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ന്യൂനപക്ഷ സമുദായഅംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ പാര്‍ട്ടി അംഗങ്ങളെ സൃഷ്ടിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് ബിജെപി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. കേരളത്തില്‍ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് വച്ച് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നടത്തും. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളെ കൂടാതെ ദേശീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it