Kerala

വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം സി ജോസഫൈനെ പുറത്താക്കണമെന്ന്; ബിജെപി നേതാവിന്റെ ഹരജി 10,000 രൂപ ചിലവ് സഹിതം ഹൈക്കോടതി തള്ളി

ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ നല്‍കിയ ഹരജിയാണ് പതിനായിരം രൂപ ചിലവ് സഹിതം ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി തള്ളി ഉത്തരവായത്.നേരത്തെ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.

വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം സി ജോസഫൈനെ പുറത്താക്കണമെന്ന്; ബിജെപി നേതാവിന്റെ ഹരജി 10,000 രൂപ ചിലവ് സഹിതം ഹൈക്കോടതി തള്ളി
X

കൊച്ചി: വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം സി ജോസഫൈനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ നല്‍കിയ ഹരജിയാണ് പതിനായിരം രൂപ ചിലവ് സഹിതം ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി തള്ളി ഉത്തരവായത്.നേരത്തെ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.

നിയമനാധികാരിക്ക് പരാതി നല്‍കാതെ ഹൈക്കോടതിയില്‍ നേരിട്ടു ഹരജി സമര്‍പ്പിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്നു വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയുള്ളവര്‍ ഉചിതമായ ഫോറത്തെ ബന്ധപ്പെടട്ടെ എന്ന് പറഞ്ഞാണ് ലതികാ സുഭാഷിന്റെ ഹരജി കോടതി തീര്‍പ്പക്കിയത്.സിപിഎം പോലിസും കോടതിയും ആണ് എന്നാണ് വനിതാ കമ്മിഷന് അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞത്. സ്ത്രീ പീഡന പരാതികളില്‍ ഏറ്റവും കര്‍ശന നടപടിയെടുക്കുന്നത് സിപിഎമ്മാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും എം സി ജോസഫൈന്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it