Latest News

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് വോട്ടു ചെയ്ത ലീഗ് സ്വതന്ത്രന്‍ രാജിവച്ചു

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് വോട്ടു ചെയ്ത ലീഗ് സ്വതന്ത്രന്‍ രാജിവച്ചു
X

തൃശൂര്‍: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടു ചെയ്ത മുസ് ലിം ലീഗ് സ്വതന്ത്രന്‍ രാജിവച്ചു. 13ാം ഡിവിഷന്‍ വരവൂര്‍ തളിയില്‍ നിന്നും ജയിച്ച മുസ് ലിം ലീഗ് സ്വതന്ത്ര സ്ഥാനാര്‍ഥി ജാഫര്‍ മാസ്റ്ററാണ് മെമ്പര്‍ സ്ഥാനത്തു നിന്ന് രാജിവച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി.

ആകെയുള്ള 14 ഡിവിഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏഴു വീതമാണ് സീറ്റുകള്‍ ലഭിച്ചിരുന്നത്. തുടര്‍ന്ന്, പ്രസിഡന്റ്് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രസിഡന്റ്് സ്ഥാനാര്‍ഥി കെ വി നഫീസ എല്‍ഡിഎഫില്‍ നിന്നുള്ള ഏഴും, യുഡിഎഫില്‍ നിന്നുള്ള ഒരു വോട്ടും ചേര്‍ത്ത് എട്ട് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. അബദ്ധത്തില്‍ വോട്ടു മാറി ചെയ്തതാണെന്ന ജാഫര്‍ മാസ്റ്ററുടെ വാദങ്ങള്‍ തള്ളിക്കൊണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജാഫര്‍ മാസ്റ്റര്‍ രാജിക്കത്ത് വടക്കാഞ്ചേരി ബിഡിഒ കെ എ അന്‍സാര്‍ അഹമ്മദിന് കൈമാറിയത്.

Next Story

RELATED STORIES

Share it