Kerala

ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടത് അവിശ്വസനീയം; മരിയ്‌ക്കേണ്ടി വന്നാലും ഇരയ്ക്ക് നീതികിട്ടാന്‍ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

ഇത്തരത്തിലൊരു വിധി തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.കസ് അട്ടിമറിക്കപ്പെട്ടതിനാലാണ് ഇത്തരത്തിലൊരു വിധിയുണ്ടായതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്.എവിടെയാണ് കേസ് അട്ടിമറിയ്ക്കപ്പെട്ടതെന്ന് തങ്ങള്‍ക്കറിയില്ല.ഫ്രാങ്കോയുടെ പണവും സ്വാധീനവും തന്നയെയാരിക്കും ഇതിനു കാരണം

ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടത് അവിശ്വസനീയം; മരിയ്‌ക്കേണ്ടി വന്നാലും ഇരയ്ക്ക് നീതികിട്ടാന്‍ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍
X

കുറവിലങ്ങാട്:കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത് കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി അവിശ്വസനീയമാണെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഇരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേസ് അട്ടിമറിക്കപ്പെട്ടതിനാലാണ് ഇത്തരത്തിലൊരു വിധിയുണ്ടായതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്.എവിടെയാണ് കേസ് അട്ടിമറിയ്ക്കപ്പെട്ടതെന്ന് തങ്ങള്‍ക്കറിയില്ല.ഫ്രാങ്കോയുടെ പണവും സ്വാധീനവും തന്നയെയാരിക്കും ഇതിനു കാരണം.

ഇത്തരത്തിലൊരു വിധി തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.തങ്ങളുടെ സഹോദരിയായ സിസ്റ്ററിന് നീതി കിട്ടുന്നതുവരെ തങ്ങള്‍ പോരാടും.അതിനുവേണ്ടി മരിക്കേണ്ടി വന്നാലും തങ്ങള്‍ പിന്മാറില്ലെന്ന് സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ പറഞ്ഞു.വിധി പകര്‍പ്പ് കിട്ടിയിട്ടില്ല.ഇത്രയും നാള്‍ തങ്ങള്‍ക്കൊപ്പം നിന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു.

തുടര്‍ന്നുള്ള പോരാട്ടത്തിലും അവര്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്.ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്ന സാഹചര്യത്തില്‍ സുരക്ഷയെകുറിച്ച് ആശങ്കയുണ്ടോയെന്ന ചോദ്യത്തിന് പോലിസിന്റെ സംരക്ഷണം കിട്ടുന്നുണ്ടെന്നായിരുന്നു മറുപടി. എന്തു തന്നെയായായലും തങ്ങള്‍ക്ക് ഭയമില്ല. മരിക്കാനും തയ്യാറായിട്ടാണ് തങ്ങള്‍ നില്‍ക്കുന്നതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it