Kerala

കോഴിക്കോട് പക്ഷിപ്പനി; നിരീക്ഷണം ശക്തമാക്കി അധികൃതർ

ഫാമിന് പത്ത് കിലോമീ‌റ്റർ പരിധിയിലുള‌ള പ്രദേശങ്ങളിലെല്ലാം കർശനമായ നിരീക്ഷണമുണ്ടാകും.

കോഴിക്കോട് പക്ഷിപ്പനി; നിരീക്ഷണം ശക്തമാക്കി അധികൃതർ
X

കോഴിക്കോട്: കൂരാച്ചുണ്ടിൽ ഒരു സ്വകാര്യ കോഴിഫാമിൽ 300 കോഴികൾ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് തിരുവനന്തപുരത്ത് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരണം. റീജിയണൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എങ്കിലും ഭോപാലിലെ ലാബിലേക്ക് അയച്ച സാംപിൾ ഫലം വന്ന ശേഷം മാത്രമേ രോഗം പക്ഷിപ്പനിയാണോയെന്ന് സ്ഥിരീകരിക്കൂ.

ഫാമിന് പത്ത് കിലോമീ‌റ്റർ പരിധിയിലുള‌ള പ്രദേശങ്ങളിലെല്ലാം കർശനമായ നിരീക്ഷണമുണ്ടാകും. ഈ ഭാഗങ്ങളിലെ മറ്റ് പക്ഷികളെയും നിരീക്ഷിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. രോഗബാധിതരായ പക്ഷികളെ നശിപ്പിക്കുക മാത്രമാണ് നിലവിൽ മുന്നിലുള‌ള വഴി. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും പക്ഷിപ്പനി റിപോർട്ട് ചെയ്‌തിട്ടുണ്ട്. ഹരിയാനയിൽ രോഗം ബാധിച്ച് 12കാരൻ മരണമടഞ്ഞത് കഴിഞ്ഞ ദിവസമാണ്.

Next Story

RELATED STORIES

Share it