Kerala

ബെവ്‌കോ ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിക്കല്‍: സ്വീകരിച്ച നടപടികള്‍ 10 ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി

ബിവറേജസ് കോര്‍പറേഷനോടാണ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.മദ്യവില്‍പ്പനശാലകളിലെ ആള്‍ത്തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസും മറ്റു ചില പൊതു താല്‍പര്യഹരജികളും പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശമുണ്ടായത്.

ബെവ്‌കോ ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിക്കല്‍: സ്വീകരിച്ച നടപടികള്‍ 10 ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: പൊതുജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനു സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ പത്തു ദിവസത്തിനുള്ളില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ബിവറേജസ് കോര്‍പറേഷനോടാണ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

മദ്യവില്‍പ്പനശാലകളിലെ ആള്‍ത്തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസും മറ്റു ചില പൊതു താല്‍പര്യഹരജികളും പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശമുണ്ടായത്.

കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചെന്നും മദ്യവില്‍പ്പനശാലകളിലെ ആള്‍ത്തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ബെവ്‌കോ അറിയിച്ചു.തൃശൂര്‍ കുറുപ്പംപടിയിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോളായിരുന്നു കൊവിഡ് കാലത്തെ ബെവ്‌കോയ്ക്ക് മുന്നിലെ ആള്‍കൂട്ടം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

Next Story

RELATED STORIES

Share it