മദ്യശാലയ്ക്കു മുന്നിലെ ആള്‍ക്കൂട്ടം: വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി
മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ആള്‍ക്കുട്ടം എന്ത് സന്ദേശമാണ് നല്‍കുകയെന്നും കോടതി ചോദിച്ചു.

കൊച്ചി: സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടവുമായി ബന്ധപ്പെട്ട് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. റോഡിലെ മദ്യവില്‍പ്പനശാല സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ആള്‍ക്കുട്ടം എന്ത് സന്ദേശമാണ് നല്‍കുകയെന്നും കോടതി ചോദിച്ചു.
മദ്യവില്‍പന ശാലകള്‍ കുറേക്കൂടി പരിഷ്‌കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.വില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മണി മുതലാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തൊണ്ണൂറ്റിയാറ് വില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികള്‍ അടുത്ത മാസം 11 ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല് ...
22 Sep 2023 6:26 AM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMT