Kerala

ബെവ് ക്യൂ ആപ്പിന് അംഗീകാരം; നാളെമുതൽ മദ്യം ഓൺലൈനായി ലഭിക്കും

പൂർണ്ണമായും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും വിപണനം. ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ മദ്യമേ ലഭിക്കൂ.

ബെവ് ക്യൂ ആപ്പിന് അംഗീകാരം; നാളെമുതൽ മദ്യം ഓൺലൈനായി ലഭിക്കും
X

തിരുവനന്തപുരം: ഓൺലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിൻ്റെ അംഗീകാരം ലഭിച്ചതോടെ നാളെ മുതൽ പ്രവർത്തന സജ്ജമാകും. ആപ്പ് ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറിൽ അപ് ലോഡ് ചെയ്യും. നാളെ മുതൽ മദ്യം ബുക്ക് ചെയ്യാം. ടോക്കൺ ലഭിക്കുന്നവർക്ക് വ്യാഴാഴ്ച മുതൽ മദ്യം വാങ്ങാൻ സാധിക്കും. പൂർണ്ണമായും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും വിപണനം. ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളിൽ ഒരു തവണ മാത്രമേ മദ്യം നൽകൂ തുടങ്ങിയ നിബന്ധനകളുമുണ്ട്.

സാധാരണ ഫോൺ ഉപയോഗിക്കുന്നവർ എസ്എംഎസ്‌ സംവിധാനം ഉപയോഗിച്ചാണ് ബുക്കിങ്ങ് നടത്തേണ്ടത്. ഇതിനായി സർക്കാർ ടെലികോം കമ്പനികളുമായി ചർച്ച നടത്തുകയാണ്. ഇക്കാര്യത്തിലും ഉടൻ തീരുമാനമുണ്ടായേക്കും. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ഇന്ന് ഉച്ചയ്ക്ക് ശേഷം വാർത്താ സമ്മേളനം നടത്തി ഇക്കാര്യങ്ങൾ അറിയിക്കും. മദ്യ ഉപഭോക്താക്കാൾ ഏറെ നാളായി കാത്തിരിക്കുന്ന ആപ്പിന് ഇന്ന് രാവിലെയോട് കൂടിയാണ് അനുമതി നൽകിയതായി ഗൂഗിൾ അറിയിച്ചത്.

Next Story

RELATED STORIES

Share it