Kerala

ബംഗളൂരു അക്രമം: അന്വേഷണം എൻ‌ഐ‌എ ഏറ്റെടുത്തു

രാഷ്ട്രീയ പ്രതിയോ​ഗികളെ നേരിടാൻ വേണ്ടി ആർഎസ്എസ് എൻഐഎയെ ഉപയോ​ഗിക്കുകയാണെന്ന് എസ്ഡിപിഐ കർണാടക സംസ്ഥാന പ്രസിഡന്റ് ഇല്യാസ് തുമ്പെ പറഞ്ഞു.

ബംഗളൂരു അക്രമം: അന്വേഷണം എൻ‌ഐ‌എ ഏറ്റെടുത്തു
X

ബം​ഗളൂരു: ബം​ഗളൂരു: കഴിഞ്ഞ മാസം ബംഗളൂരുവിൽ നടന്ന അക്രമത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവാചക നിന്ദ നടത്തിയതിനെതിരേ നടന്ന പ്രതിഷേധത്തിന് നേരേ പോലിസ് വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഈ കേസ് ആദ്യം ബംഗളൂരു പോലിസ് രൂപീകരിച്ച അന്വേഷണ സംഘമാണ് കൈകാര്യം ചെയ്തിരുന്നത്.

നഗരത്തിൽ ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചത് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി മുസമ്മിൽ പാഷയാണെന്ന് എൻഐഎ പത്രക്കുറിപ്പിൽ ആരോപിക്കുന്നു. മുസമ്മിൽ പാഷ എസ്ഡിപിഐ, പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ യോ​ഗം വിളിച്ചു ചേർത്താണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് എൻഐഎ ആരോപിക്കുന്നത്.

ബംഗളൂരു നഗരത്തിലെ ഡിജെ ഹള്ളി, കെജി ഹള്ളി, പുലകേശി നഗർ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയതെന്നും എൻഐഎ പ്രസ്താവനയിൽ പറയുന്നു. യുഎപിഎ വകുപ്പ് 15, 16, 18, 20 വകുപ്പുകൾ പ്രകാരം രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവരാജീവന ഹള്ളി, കടു​ഗൊണ്ടണ ഹള്ളി എന്നീ രണ്ടു പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് എൻഐഎ ഏറ്റെടുത്ത് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അതേസമയം കേസ് ഏറ്റെടുത്തയുടനെയുള്ള എൻഐഎ പ്രസ്താവന മുൻവിധിയോട് കൂടിയുള്ളതാണെന്ന് എസ്ഡിപിഐ കർണാടക സംസ്ഥാന പ്രസിഡന്റ് ഇല്യാസ് തുമ്പെ പറഞ്ഞു. നേരത്തേ ആർഎസ്എസും ബിജെപി മന്ത്രിമാരും ആവർത്തിക്കുന്ന നിലപാടാണ് എൻഐഎ പ്രസ്താവനയിലും ഉള്ളത്. എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷ ഈ വിഷയത്തിൽ പരാതി നൽകുവാനാണ് അവിടേക്ക് പോയത്. രാഷ്ട്രീയ പ്രതിയോ​ഗികളെ നേരിടാൻ വേണ്ടി ആർഎസ്എസ് എൻഐഎയെ ഉപയോ​ഗിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it