Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡനം: ബംഗളൂരു സ്വദേശി അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ പീഡനത്തിരയാക്കിയ റിസ്വാന്‍ ഇതിനിടെ പല തവണകളായി 5 ലക്ഷം രൂപയോളം യുവതിയില്‍ നിന്ന് കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു

വിവാഹ വാഗ്ദാനം നല്‍കി പീഡനം: ബംഗളൂരു സ്വദേശി അറസ്റ്റില്‍
X

കല്‍പറ്റ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും 5 ലക്ഷം രൂപ കവരുകയും ചെയ്‌തെന്ന കേസില്‍ ബംഗളൂരു സ്വദേശി അറസ്റ്റില്‍. തിരുനെല്ലി സ്‌റ്റേഷന്‍ പരിധിയിലുള്ള യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും 5 ലക്ഷം രൂപയോളം കവരുകയും ചെയ്ത കേസിലാണ് ബംഗളൂരു അന്തര്‍ഹള്ളി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റിസ്വാന്‍ ബാഷ(31)യെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് തിരുനെല്ലി പോലിസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ പീഡനത്തിരയാക്കിയ റിസ്വാന്‍ ഇതിനിടെ പല തവണകളായി 5 ലക്ഷം രൂപയോളം യുവതിയില്‍ നിന്ന് കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. പിന്നീട് കഴിഞ്ഞ 6 മാസമായി ഇയാളെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് യുവതി തിരുനെല്ലി പോലിസില്‍പരാതി നല്‍കുകയായിരുന്നു.കേസെടുത്ത് അന്വേഷണമാരംഭിച്ചയുടന്‍ പ്രതി ഒളിവില്‍ പോയി. ബംഗളൂരുവില്‍പല മേല്‍വിലാസങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു. തിരുനെല്ലി എസ്‌ഐ രജീഷ് തെരുവത്ത് പീടിക, കെ ജെ ഷമ്മി, എം ആര്‍ജിതിന്‍ എന്നിവരാണ് യുവാവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



Next Story

RELATED STORIES

Share it