Kerala

ബാര്‍ കോഴക്കേസ്: കെ എം മാണിക്കെതിരായ ഹരജികളിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

കെ എം മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതുകൊണ്ടാണ് അവസാനിപ്പിക്കാന്‍ തീരുമാനമായത്. വി എസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്.

ബാര്‍ കോഴക്കേസ്: കെ എം മാണിക്കെതിരായ ഹരജികളിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു
X

കൊച്ചി: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കെ എം മാണിക്കെതിരായ ഹരജികളില്‍ ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു. കെ എം മാണി അന്തരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതിനാലാണ് അവസാനിപ്പിക്കാന്‍ തീരുമാനമായത്. വി എസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്.

കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ കരി നിഴല്‍ വീഴ്ത്തിയ സംഭവമായിരുന്നു ബാര്‍ കോഴക്കേസ്.2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ പക്കല്‍ നിന്നും കെ എം മാണി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ബാറുടമ ബിജു രമേശ് അടക്കമുള്ള സംഘടനാ നേതാക്കളാണ് ആരോപണവുമായി രംഗത്തുവന്നത്.ബാര്‍ കോഴക്കേസിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും കെ എം മാണിക്ക് രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. കേസിനു പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന്് കെ എം മാണി യുഡി എഫ് വിട്ടുപോകുക വരെ ചെയ്തിരുന്നുവെങ്കിലും ഏതാനും നാളുകള്‍ക്കു മുമ്പ് വീണ്ടും യുഡിഎഫില്‍ തിരിച്ചെത്തിയിരുന്നു.കേസ് തുടര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ശ്വാസ കോശ രോഗം മൂര്‍ച്ഛിച്ച് കെ എം മാണി അന്തരിച്ചത്. ഇതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്.

Next Story

RELATED STORIES

Share it