ഫ്രൂട്‌സിന്റെ മറവില്‍ പിക്കപ്പ് വാനില്‍ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി
15 ചാക്കുകളില്‍ മാമ്പഴത്തിന്റെ അടിയില്‍ ഒളിപ്പിച്ചു വച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്.

തൃശൂര്‍: ലോക്ക് ഡൗണില്‍ ഫ്രൂട്‌സിന്റെ മറവില്‍ പിക്കപ്പ് വാനില്‍ വന്‍ തോതില്‍ നിരോധിധ പുകയില ഉല്‍പ്പന്ന കടത്ത്. മണ്ണാര്‍ക്കാട് നിന്നുംപെരുമ്പാവൂരിലേക്കു മാമ്പഴം കയറ്റി വന്ന വണ്ടിയില്‍ നിന്നും 25000പാക്കറ്റ് ഹാന്‍സ് പിടികൂടി. തൃശൂര്‍ എക്‌സൈസ് ഇന്റലിജിന്‍സ് ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധയില്‍ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്നാണ് വാഹനവും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയത്.
പാലക്കാട് നാട്ടുകല്ല് സ്വദേശി ചൂളക്കല്‍ ചോല വീട്ടില്‍ മുഹമ്മദ് സാജര്‍, പാലോട് സ്വദേശി കുന്നത്ത് വീട്ടില്‍ അബ്ദുല്‍ സലീം എന്നിവരെയാണ് പിടികൂടിയത്.
15 ചാക്കുകളില്‍ മാമ്പഴത്തിന്റെ അടിയില്‍ ഒളിപ്പിച്ചു വച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. വിപണിയില്‍ നിരക്കില്‍ ഉദ്ദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന താണ് ഈ പാന്‍മസാല ഉല്‍പ്പന്നങ്ങള്‍.
തൃശൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍. ഇന്റലിജന്‍സ് ഓഫീസര്‍മാരായ മണികണ്ഠന്‍ കെ, ഷിബു കെ എസ്, സതീഷ് ഒ എസ്, മോഹനന്‍ ടി ജി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
RELATED STORIES
ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT