Kerala

കോഴിക്കോട് തിരുവമ്പാടിയില്‍ ക്വാറിയിൽ നിന്ന് നിരോധിത സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി

ഇന്‍ഡോ ബ്ലാക്ക് സ്റ്റോണ്‍ ക്വാറിയില്‍ നിന്ന് 75 ജലാറ്റിന്‍ സ്റ്റിക്ക്, 20 കിലോയുടെ അഞ്ച് ചാക്ക് അമോണിയം നൈട്രേറ്റ് എന്നിവയാണ് പിടികൂടിയത്.

കോഴിക്കോട് തിരുവമ്പാടിയില്‍ ക്വാറിയിൽ നിന്ന് നിരോധിത സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി
X

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയില്‍ ക്വാറിയിൽ നിന്ന് നിരോധിത സ്‌ഫോടകവസ്തുക്കള്‍ പിടികൂടി. കൂമ്പാറ ആനക്കല്ല് പാറ ഇന്‍ഡോ ബ്ലാക്ക് സ്റ്റോണ്‍ ക്വാറിയില്‍ നിന്ന് 75 ജലാറ്റിന്‍ സ്റ്റിക്ക്, 20 കിലോയുടെ അഞ്ച് ചാക്ക് അമോണിയം നൈട്രേറ്റ് എന്നിവയാണ് പിടികൂടിയത്.

ക്വാറിക്ക് സമീപത്തെ പൊളിഞ്ഞ കെട്ടിടത്തില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടവസ്തുക്കള്‍. റൂറല്‍ എസ് പി ശ്രീനിവാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവമ്പാടി സിഐ കെ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. എക്സ്പ്ലോസീവ് ആക്ട് പ്രകാരം തിരുവമ്പാടി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it