'താടിയും പ്രസ് ചെയ്തിരിക്കുന്നതോ പ്രസ് കോൺഫറൻസ്'; മോദിയെ ട്രോളി ബല്‍റാമും

താടിയും പ്രസ് ചെയ്തിരിക്കുന്നതോ പ്രസ് കോൺഫറൻസ്; മോദിയെ ട്രോളി ബല്‍റാമും

പാലക്കാട്: മോദി നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിന് ട്രോൾ മഴ. സോഷ്യൽ മീഡിയയിൽ പലതരത്തിലും ട്രോളൻമാർ മോദിയെ ആഘോഷിക്കുന്ന തിരക്കിനിടയിലാണ് എംഎൽഎ വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ''താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്'' എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനോടകം തന്നെ ബൽറാമിന്റെ ട്രോൾ പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തു.

നേരത്തെ ​കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി തന്നെ നേരിട്ട് പ്രധാനമന്ത്രിയെ ട്രോളിയിരുന്നു. " അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! പ്രധാനമന്ത്രിയെ ഒന്നും പറയാതെ മൂലയ്ക്കിരുത്തുകയാണ് അമിത് ഷാ ചെയ്തതെന്ന മട്ടിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ബിജെപി അധ്യക്ഷൻ അമിത് ഷായെ കൂടെക്കൂട്ടി തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് ആറ് ദിവസങ്ങൾക്ക് മുമ്പാണ് മോദി മാധ്യമങ്ങളെ കണ്ടത്. ഇത് അസാധാരണമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ വാര്‍ത്താ സമ്മേളനം നടക്കുന്ന അതേ സമയത്ത് തന്നെയായിരുന്നു രാഹുലിന്റേയും വാർത്താസമ്മേളനം.

RELATED STORIES

Share it
Top